ജക്കാര്‍ത്ത: 162 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം സൃഷ്ടിച്ച ദുരതത്തില്‍ നിന്ന് കരകയറും മുന്‍പ് ഇന്ത്യോനേഷ്യയിലെ മെരാപി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും അപകടകാരികളായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നാണ് മെരാപി. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിന് പിന്നാലെ ഉയര്‍ന്ന പുകയിലും പൊടിയിലും എട്ടു ഗ്രാമങ്ങള്‍ പൂര്‍ണമായും മൂടപ്പെട്ടു.
ഇന്തോനേഷ്യയുടെ സാംസ്‌കാരിക നഗരമെന്ന് അറിയപ്പെടുന്ന യോഗ്യകര്‍തയുടെ 28 കിലോമീറ്റര്‍ വടക്ക് മാറിയാണ് മെരാപ്പി അഗ്‌നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പര്‍വ്വതത്തിന്റെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
1548 മുതല്‍ മെരാപി സ്ഥിരമായി പൊട്ടിത്തെറിക്കാറുണ്ട്. 2010ല്‍ പൊട്ടിത്തെറിച്ചപ്പോള്‍ മുന്നൂറിലേറെ പേരാണ് അന്ന് മരിച്ചത്. 28,0000 പേരെ മാറ്റി പാര്‍പ്പിക്കേണ്ടിവന്നു. 1930ലെ പൊട്ടിത്തെറിയില്‍ 1,300 പേര്‍ മരിച്ചു. മെരാപ്പിയുടെ ഏറ്റവും വലിയ പൊട്ടിത്തെറിയായിരുന്നു അത്. 1994ല്‍ 60 പേരും കൊല്ലപ്പെട്ടു. 130 സജീവ അഗ്‌നിപര്‍വ്വതങ്ങളാണ് ഇന്തോനേഷ്യയില്‍ ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.