സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ; ജാഗ്രതയിൽ സൗദി

സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ; ജാഗ്രതയിൽ സൗദി

സൗദി: സൗദിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നു. കിഴക്കന്‍ അതിര്‍ത്തി പ്രദേശമായ ഹഫര്‍ബാത്തിന്‍, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഇന്നലെ മുതല്‍ ആരംഭിച്ച മഴ തുടരുന്നത്.

രാജ്യത്ത് ശൈത്യം ശക്തിപ്പെടുന്നതിന്റെ മുന്നോടിയായാണ് മഴ ആരംഭിച്ചത്. ഇടിമിന്നലോട് കൂടിയ മഴയാണ് പലയിടങ്ങളിലും അനുഭവപ്പെട്ടത്. ഹഫറിലെ സൂക്ക്, മുഹമ്മദിയ്യ, ഫൈസലിയ്യ, നായിഫിയ്യ, ഉമ്മുഹഷര്‍ തുടങ്ങിയ ഭാഗങ്ങളില്‍ പെയ്ത പേമാരിയില്‍ പരിസരം വെള്ളകെട്ടുകള്‍ കൊണ്ട് നിറഞ്ഞു. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായതോടെ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തിനടിയിലായി. പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും ദിവസങ്ങളായി തുടരുന്ന മഴയാണ് അനുഭവപ്പെടുന്നത്. അല്‍ഖസ്സീം, അബഹ, അല്‍ബാഹ, നജ്‌റാന്‍ പ്രദേശങ്ങളിലാണ് മഴയും മൂടല്‍ മഞ്ഞും തുടര്‍ച്ചയായി അനുഭവപ്പെട്ടു വരുന്നത്. വരും ദിവസങ്ങളിലും രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.