ഫ്‌ലോറിഡ: മാരാമണ്‍ വടക്കേത്ത് വര്‍ഗീസ് മാത്യുവിന്റെയും (ബാബു) അയിരൂര്‍ കാഞ്ഞീറ്റുകര പനംതോടത്തില്‍ ലൗലി വര്‍ഗീസിന്റെയും (ഒര്‍ലാന്‍ഡോ) മകന്‍ രഞ്ജു മാത്യു വര്‍ഗീസ് (37) ഒര്‍ലാന്‍ഡോയില്‍ അന്തരിച്ചു.
സംസ്‌കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ഒര്‍ലാന്‍ഡോ ചാപ്പല്‍ ഹില്‍ സെമിത്തേരിയില്‍. ഒര്‍ലാന്‍ഡോ മാര്‍ത്തോമാ ഇടവക വികാരി റവ.സാം ലൂക്കോസ് ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
ഒര്‍ലാന്‍ഡോ മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജു. ഇടവകയുടെ മുന്‍ സെക്രട്ടറിയായ ഭാര്യ ബിന്‍സു സാറാ മാത്യു ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗമാണ്. അയിരൂര്‍ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തില്‍ മാത്യു വര്‍ഗീസിന്റെയും (ബാബു) മേരി മാത്യുവിന്റെയും (ശാന്തി) മകളാണ്.
സംസ്‌കാര ശുശ്രൂഷകള്‍ https://www.youtube.com/live/_o8MprpQkec?feature=share എന്ന ലിങ്കിലൂടെ ലൈവായി കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് ജോസഫ്: 4077519833, ബിയ മാത്യു: 7132694718.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v