ബ്രഹ്മപുരം തീ പിടുത്തം നിയമസഭയില്‍; തീ അണച്ചെന്ന് മന്ത്രി എം.ബി രാജേഷ്

ബ്രഹ്മപുരം തീ പിടുത്തം നിയമസഭയില്‍; തീ അണച്ചെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ബ്രഹ്മപുരം തീ പിടുത്തം നിയമസഭയില്‍. ടി.ജെ വിനോദ് എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തില്‍ പടരുന്നത് ജനങ്ങളില്‍ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

മറുപടി നല്‍കിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയര്‍ന്നുവെന്നും വ്യക്തമാക്കി. നോട്ടീസില്‍ മറുപടി നല്‍കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തീപ്പിടിത്തം ഉണ്ടായ ഉടന്‍ ഇടപെട്ടുവെന്നും നിലവില്‍ തീയണച്ചുവെന്നും സഭയെ അറിയിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി. നിലവില്‍ കൊച്ചിയിലെ വായു ഗുണനിലവാരം ഉയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി നിര്‍ദേശിച്ച പ്രകാരം 3 മന്ത്രിമാര്‍ സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. ആദ്യം ബ്രഹ്മപുരത്തെത്തിയത് ആരോഗ്യ വകുപ്പിലെ ജീവനക്കാരാണ്.

ഫീല്‍ഡ് തല സര്‍വയലന്‍സ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി. അഞ്ചാം തീയതി മന്ത്രിമാര്‍ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയില്‍ യോഗം ചേര്‍ന്നുവെന്നും മന്ത്രി വ്യക്തമാക്കി.

851 പേരാണ് ഇതുവരെ കൊച്ചിയില്‍ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീല്‍ഡ് സര്‍വേ നാളെ മുതല്‍ ആരംഭിക്കും. 200 ആശാ പ്രവര്‍ത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈല്‍ ക്ലിനിക്കുകള്‍ ഇന്നുമുതല്‍ ആരംഭിക്കും. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങള്‍ക്ക് ഒപ്പം നിന്നുള്ള പ്രവര്‍ത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.