ആഞ്ഞുവീശി ഫ്രെഡി ചുഴലിക്കാറ്റ്; മൊസാംബിക്കിലും മലാവിയിലും നൂറിലധികം മരണം

ആഞ്ഞുവീശി ഫ്രെഡി ചുഴലിക്കാറ്റ്;  മൊസാംബിക്കിലും മലാവിയിലും നൂറിലധികം മരണം

മാപുട്ടോ: തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസാംബിക്കിലും മലാവിയിലും കനത്ത നാശം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. രണ്ട് രാജ്യങ്ങളിലുമായി ഇതുവരെ നൂറിലധികം പേര്‍ മരണമടഞ്ഞു. 200 ഓളം പേര്‍ക്ക് പരുക്കേറ്റു. 16 പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി.

ബ്ലാന്റൈറിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ രണ്ട് ടൗണ്‍ഷിപ്പുകളായ ചിലോബ്വെയിലും എന്‍ദിരാന്‍ഡെയിലും ആളുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നത്. ശനിയാഴ്ച രാത്രിയോടെയാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡ് നേടിയ ഫ്രഡി ചുഴലിക്കാറ്റ് മൊസാംബിക്കില്‍ രണ്ടാം തവണയും കരയറുന്നത്.

വാരാന്ത്യത്തില്‍ കാറ്റ് കൂടുതല്‍ ഉള്‍നാടുകളിലേക്ക് പോകുമെന്നും മൊസാംബിക്കിനും തെക്കന്‍ മലാവിയ്ക്കും പുറമേ സിംബാബ്വെയിലും സാംബിയയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഫ്രഞ്ച് കാലാവസ്ഥാ ഏജന്‍സിയായ മെറ്റിയോ-ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.