ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവുകള്‍

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ഒഴിവുകള്‍

ദോഹ:ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ സീനിയര്‍ ഇന്‍റപ്രട്ടര്‍ തസ്‍തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം നിയമനമാണെന്ന് അറിയിപ്പില്‍ പറയുന്നു.എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിമാസം പതിനായിരം റിയാലാണ് ശമ്പളം.

യോഗ്യത
ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയില്‍ നിന്നുളള അറബിക് ഡിഗ്രി അല്ലെങ്കില്‍ പി ജിയാണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷും അറബിയും നന്നായി സംസാരിക്കാനും എഴുതാനും അറിയണം.ഇരുഭാഷകളിലേക്കുളള വിവർത്തന കഴിവും അഭികാമ്യം. കമ്പ്യൂട്ടർ ഉപയോഗിക്കാന്‍ പ്രാവീണ്യമുളളവരായിരിക്കണം.21 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 2023 മാര്‍ച്ച് 24ന് മുമ്പ് എംബസി അറ്റാഷെക്ക് (അഡ്‍മിനിസ്‍ട്രേഷന്‍) അപേക്ഷ സമര്‍പ്പിക്കണം. [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.