സി.പി.ഐ സംസ്ഥാന കൗൺസിലിൽ കാനത്തിന് രൂക്ഷ വിമർശനം; ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് വയനാട് മുൻ ജില്ലാ സെക്രട്ടറി

സി.പി.ഐ സംസ്ഥാന കൗൺസിലിൽ കാനത്തിന് രൂക്ഷ വിമർശനം; ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് വയനാട് മുൻ ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന് രൂക്ഷ വിമർശനം. ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് വയനാട് മുൻ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര വിമർശനം ഉന്നയിച്ചു.

തിരുത്തൽ ശക്തിയാകുമെന്ന് പറഞ്ഞ കാനം ഇപ്പോൾ തിരുമ്മൽ ശക്തിയാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. സെക്രട്ടറിക്ക് ചുറ്റും അവതാരങ്ങളാണ്. സെക്രട്ടറിയുടെ അടുപ്പക്കാർ അധികാരം കൈയാളുന്നു. പാർട്ടി ഘടകങ്ങളുമായി ആലോചിക്കാതെയാണ് തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്നും കാനത്തെ വേദിയിലിരുത്തി വിമർശിച്ചു. 

സമ്മേളന അവലോകന റിപ്പോർട്ടിന്റെ ചർച്ചയിലാണ് രൂക്ഷ വിമർശനങ്ങൾ ഉയർന്നത്. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതെ വരുമ്പോൾ എതിർക്കുന്ന ആളല്ല താനെന്നായിരുന്നു വിമർശനങ്ങൾക്കുള്ള കാനത്തിന്റെ മറുപടി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.