ചെറുപുഷ്പ മിഷന്‍ ലീഗ് ഷിക്കാഗോ രൂപത നേതൃത്വ സംഗമം നടത്തി

ചെറുപുഷ്പ മിഷന്‍ ലീഗ് ഷിക്കാഗോ രൂപത നേതൃത്വ സംഗമം നടത്തി

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ സിറോ മലബാര്‍ രൂപത നേതൃത്വ സംഗമം നടത്തി. നേതൃത്വ സംഗമത്തിന്റെ ഉദ്ഘാടനം ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നിര്‍വ്വഹിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ജിമ്മിച്ചന്‍ മുളവന നന്ദിയും പറഞ്ഞു.

രൂപതാ ജനറല്‍ സെക്രട്ടറി റ്റിസണ്‍ തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയാ എംഎസ്എംഐ, ജോയിന്റ് സെക്രട്ടറി സോഫിയ തോമസ് എന്നിവര്‍ സംസാരിച്ചു. രൂപത എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

രൂപതയിലെ വിവിധ ഇടവകളില്‍ നിന്നുള്ള മിഷന്‍ ലീഗിന്റെ ഓര്‍ഗനൈസര്‍മാരും വൈസ് ഡയറക്ടര്‍മാരും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26