ഓഫർ ലെറ്ററുകൾ വ്യാജം; ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ

ഓഫർ ലെറ്ററുകൾ വ്യാജം; ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ

ഒട്ടാവ: ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കാട്ടിയാണ് വിദ്യാർഥികളെ നാടുകടത്താനൊരുങ്ങുന്നത്.

കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.

ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷൻ മെെഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർഥികൾ സ്റ്റുഡൻസ് വിസയ്ക്ക് അപേക്ഷിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്യുന്നു. 

ഒരു വിദ്യാർഥിയിൽ നിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപ ഈടാക്കിയതായാണ് വിവരം. ഇതിൽ വിമാന ടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉൾപ്പെട്ടിട്ടില്ല.

2018-19 കാലത്താണ് വിദ്യാർഥികൾ പഠനത്തിനായി കാനഡയിലേക്ക് പോയത്. തുടർന്ന് ഇപ്പോൾ കാനഡയിൽ പെർമനന്റ് റെസിഡന്റിനായി അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. 

അഡ്മിഷൻ ഓഫർ ലെെറ്റർ സുക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ അവ വ്യാജമാണെന്ന് കണ്ടെത്തി. ഇതിലെ മിക്ക വിദ്യാർഥികളും പഠനം പൂർത്തിയാക്കി ജോലിയ്ക്ക് കയറിയവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.