വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടം; സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി 'ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍'

വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടം; സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി 'ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍'

സിഡ്‌നി: സമൂഹ മാധ്യമങ്ങളില്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനായി നിലകൊള്ളുന്ന 'ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍' (https://www.facebook.com/groups/1852494475018627) എന്ന ഗ്രൂപ്പിന് പിന്തുണയേറുന്നു. സമീപ കാലത്ത് ഓസ്‌ട്രേലിയയില്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാനുള്ള ചില ശ്രമങ്ങളുണ്ടായപ്പോള്‍ പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പിന്തുണ വര്‍ധിക്കാന്‍ കാരണം. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ക്രൈസ്തവ വിശ്വാസത്തിനു വേണ്ടിയുള്ള ക്യാമ്പെയ്‌നുകള്‍ നടത്തുന്നത്.

രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഗ്രൂപ്പിന്റെ ഫേസ്ബുക്കിലെ ഫോളോവേഴ്‌സ് 40,000-ല്‍ നിന്ന് 60,000-ലധികമായി ഉയര്‍ന്നു. ഇത് അനുനിമിഷം വളരുന്നുകൊണ്ടിരിക്കുകയാണ്. ചില മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വരെ ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്ററിനെതിരേ പ്രചാരണം നടത്തിയിട്ടും പിന്തുണ വര്‍ധിക്കുന്ന കാഴ്ച്ചയാണു കാണുന്നത്. ഇത് വിശ്വാസ സംരക്ഷണത്തിനായുള്ള ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്ററിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു.

ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം സംപ്രേക്ഷണം ചെയ്ത ചാനല്‍ ടെന്‍ ഓഫീസിനു മുന്നില്‍ 'ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍' കഴിഞ്ഞയാഴ്ച്ച നടത്തിയ ജപമാല പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ വീഡിയോ

അനേകം ആളുകളെ പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിക്കാനും യേശുവിന്റെ പാതയിലേക്കു കൊണ്ടുവരാനും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ നടത്തുന്നത്.

സിഡ്നിയില്‍ നടന്ന വേള്‍ഡ് പ്രൈഡില്‍ ക്രിസ്ത്യന്‍ വിശ്വാസങ്ങളെ അധിക്ഷേപിച്ചവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ ആവശ്യപ്പെട്ടിരുന്നു.

അടുത്തിടെ ക്രിസ്തുവിനെ അധിക്ഷേപിക്കുന്ന പരാമര്‍ശം ചാനല്‍ ടെന്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ചാനല്‍ പരിപാടിയില്‍ അതിഥിയായെത്തിയ ഹാസ്യതാരം നടത്തിയ പരാമര്‍ശത്തിനെതിരേ ജപമാല പ്രാര്‍ത്ഥനാ യജ്ഞം നടത്തിയാണ് ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ പ്രതികരിച്ചത്. ഇതിനു വേണ്ടി ഫേസ്ബുക്കില്‍ വലിയ പ്രചാരണമാണ് നടത്തിയത്.

സിഡ്നിയിലെ ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ ജപമാല പ്രാര്‍ത്ഥനാ യജ്ഞത്തില്‍ 'ക്രിസ്ത്യന്‍ ലൈവ്സ് മാറ്റര്‍' ഫേസ് ബുക്ക് പേജിലെ ആയിരത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ക്രിസ്തുവിന്റെ ഛായാചിത്രവും കുരിശും കൈയിലേന്തിയുള്ള പ്രതിഷേധത്തില്‍ സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

ഇതിനു മുന്‍പ് കന്യകമറിയാമിനെതിരേ വിവാദ പരാമര്‍ശം നടത്തിയ റേഡിയോ അവതാരകനെതിരേയും ക്രിസ്ത്യന്‍ ലൈവ്സ് മാറ്റര്‍ പ്രതികരിച്ചിരുന്നു. ഒരിക്കല്‍ സിഡ്‌നി സെന്റ് മേരീസ് കത്തീഡ്രലിന്റെ പടികളില്‍ കന്യാസ്ത്രികളെ അവഹേളിക്കുന്ന വിധം വേഷം ധരിച്ച ഒരു യുവതി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിലും ക്രിസ്ത്യന്‍ ലൈവ്‌സ് മാറ്റര്‍ ഇടപെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.