ജോസഫ് ആശാൻ സ്മാരക നോവൽ അവാർഡ് വെള്ളിയോടന്

ജോസഫ് ആശാൻ സ്മാരക നോവൽ അവാർഡ് വെള്ളിയോടന്

ഷാർജ:സമന്വയ യുടെ ജോസഫ് ആശാൻ സ്മാരക നോവൽ അവാർഡ് വെള്ളിയോടന്റെ പരാജിതരുടെ വിശുദ്ധ ഗ്രന്ഥം എന്ന നോവലിന് ലഭിച്ചു. അയ്യായിരം രൂപയും ഫലകവും പ്രശംസ പത്രവും അടങ്ങുന്നതാണ് അവാർഡ്. അവാർഡിനായ് ലഭിച്ച 50-ൽപ്പരം നോവലുകളിൽ നിന്നാണ് പ്രസ്തുത കൃതി തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വാണിമേൽ സ്വദേശിയായ ഇദ്ദേഹം ഷാർജയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. പൂർണ്ണമായ പേര് വെള്ളിയോടൻ സൈനുദ്ദീൻ . എ സെബാസ്റ്റ്യൻ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. അവാർഡ് സമർപ്പണം ഏപ്രിൽ - 2 - ന് മൂക്കന്നൂർ മർച്ചന്റ് അസ്സോസിയേഷൻ ഹാളിൽ വച്ച് നടക്കുന്ന സ്പർശം 2023 സാംസ്ക്കാരിക സമ്മേളനത്തിൽ വച്ച് നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.