ബ്രഹ്മപുരം തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ഹരിത ട്രിബ്യൂണൽ

ബ്രഹ്മപുരം തീപിടുത്തം; കൊച്ചി കോർപ്പറേഷന് 100 കോടി പിഴയിട്ട് ഹരിത ട്രിബ്യൂണൽ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ 100 കോടി രൂപ പിഴ ചുമത്തി. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണിത്. ഒരുമാസത്തിനുള്ളില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പാകെ പിഴയടക്കണം. 

തീപിടുത്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ഉത്തരവില്‍ പറയുന്നു. ബ്രഹ്മപുരം വിഷയത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഹരിത ട്രിബ്യൂണലിന്റെ വിധി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.