ഇക്വഡോറില്‍ ഭൂചലനം: 13 മരണം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ഇക്വഡോറില്‍ ഭൂചലനം: 13 മരണം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു

ക്വിറ്റോ:  ഇക്വഡോറിലുണ്ടായ ഭൂചലനത്തില്‍ 13 പേര്‍ മരണമടഞ്ഞു. രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം ഇക്വഡോറിന്റെ തീരമേഖലയിലും വടക്കന്‍ പെറുവിലും അനുഭവപ്പെട്ടു.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബലാവോ നഗരത്തില്‍ ഭൂമിക്കടിയില്‍ 66.4 കിലോ മീറ്റര്‍ ആഴത്തിലാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നിരവധി വീടുകള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ഭൂചലനത്തില്‍ നാശ നഷ്ടമുണ്ടായി. വൈദ്യുതി ടെലിഫോണ്‍ ബന്ധങ്ങള്‍ താറുമാറായി. റോഡുകള്‍ പലയിടത്തും വിണ്ടുകീറി ഗതാഗതവും തടസപ്പെട്ടു.

ദുരിതത്തിലായവര്‍ക്ക് സഹായം എത്തിക്കുന്നതിനായി എമര്‍ജന്‍സി ടീമിനെ നിയോഗിച്ചിട്ടുണ്ടെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗള്ളിര്‍മോ ലാസോ അറിയിച്ചു. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പില്ലെന്ന് യു.എസ് ദേശീയ കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.