ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം മാർച്ച് 24.25.26 തീയതികളിൽ

ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം  മാർച്ച് 24.25.26   തീയതികളിൽ

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം 2023 മാർച്ച് 24,25,26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) നോമ്പ്കാല ധ്യാനം നടക്കുക. അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ബഹു. സേവ്യർ ഖാൻ വട്ടായിലച്ചനും ടീമുമാണ് ധ്യാനം നയിക്കുന്നത്.വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെയും, ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 5:30 വരെയുമാണു ധ്യാനം നടക്കുക. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബായും, ആരാധനയും, വചന പ്രഘോഷണവും കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.


ആത്മീയം - കുട്ടികൾക്കുള്ള ധ്യാനം

മാർച്ച് 25, 26 (ശനി, ഞായർ) തീയതികളിൽ കുട്ടികൾക്കായി ‘ആത്മീയം’ എന്നപേരിൽ ധ്യാനം നടക്കും. വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ (Holy Child Roman Catholic Church, Dublin 9, D09 HX99) ശനിയാഴ്ച രാവിലെ 11 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും ആയിരിക്കും കുട്ടികളുടെ ധ്യാനം. വിശ്വാസപരിശീലന ക്ലാസുകളിൽ 3 മുതൽ 6 വരെ പഠിക്കുന്ന കുട്ടികൾക്കും, 7 മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കും രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ധ്യാനം നടക്കുക. കുട്ടികളുടെ ധ്യാനത്തിൻ്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 23 ന് മുൻപ് ചെയ്യേണ്ടതാണ്. നോമ്പിലൂടെ കടന്നുപോകുന്ന കുട്ടികളെ ആത്മീയമായി വലിയ ആഴ്ചയിലേയ്ക്കും ഉയർപ്പുതിരുനാളിലേയ്ക്കും ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.