തിരുവനന്തപുരം : തിരുമല തിരുക്കുടുംബ ദേവാലയത്തിലെ ചെറുപ്പക്കാർ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാൻ അച്ചാറുകൾ നിർമ്മിക്കുന്നു. മലയാളിയുടെ ഭക്ഷണത്തിന്റെ ഭാഗമായ വിവിധതരം അച്ചാറുകൾ മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്. അതിൽ നിന്ന് വ്യത്യസ്തമായ സ്വാദിഷ്ടമായ ചില അച്ചാറുകൾ ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു, അതും പാവങ്ങളെ സഹായിക്കാൻ.
മായം ചേരാത്ത സ്വാദിഷ്ടമായ 10 തരം അച്ചാറുകൾ ഇവിടെ ലഭ്യമാണ്. കപ്പ, വാഴപ്പിണ്ടി, ബീറ്റ്റൂട്ട്, പപ്പായ, നെല്ലിക്ക, പാവയ്ക്ക, ചേന, നാരങ്ങ, മാങ്ങ, മിക്സഡ് ഫ്രൂട്‌സ്എന്നീ വ്യത്യസ്തമായ അച്ചാറുകളാണ് ഇടവകയിലെ യുവദീപ്തി SMYM ന്റെ നേതൃത്വത്തിൽ തയ്യാറക്കുന്നത്. ഇടവകയിലെ യുവജനങ്ങളും അവരുടെ മാതാപിതാക്കളും ആനിമറ്റർ സി ജെയിൻ റോസും എല്ലാവരും ഒത്തോരുമിച്ചാണ് ഈ സംരഭത്തിൽ പങ്കെടുക്കുന്നതെന്ന് ഇടവക വികാരി വികാരി ഫാ.സോണി മുണ്ടുനടക്കൽ അറിയിച്ചു. ഇതിന്റെ ലാഭവിഹിതം മുഴുവനും ആതുര സേവനത്തിനായിട്ടാണ് വിനിയോഗിക്കുന്നത്അച്ചൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നഗരത്തിൽ വ്യത്യസ്ത മേഖലകളിൽ സാമൂഹ്യ സേവനം നടത്തി ധാരാളം മാതൃക നൽകിയിട്ടുള്ള സോണി അച്ചൻ ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സമയങ്ങളിൽ തെരുവിൽ കഴിയുന്ന ആയിരക്കണക്കിന് സാധു ജനങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ അച്ഛൻറെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ മത - രാഷ്ട്രീയ ഭേദമില്ലാതെ പൊതുജനങ്ങൾ പ്രശംസിച്ചിരുന്നു. തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലെ രോഗികൾക്കും സഹായമെത്തിക്കുന്ന പല പദ്ധതികളും അച്ചൻ മുൻകൈ എടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.
കാരുണ്യത്തിന്റെ ഈ തൂവൽസ്പര്ശമേല്ക്കാൻ താല്പര്യമുള്ളവർ അച്ചാർ വാങ്ങി സഹായിക്കാവുന്നതാണ്. ഈ അച്ചാറുകൾ ബുക്ക് ചെയ്യുന്നതിന് 8138984435 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.