മരുഭൂമിയിലെ പച്ചപ്പ്; ആദ്യ ഗോതമ്പ് വിളവെടുപ്പിന് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഭരണാധികാരി

മരുഭൂമിയിലെ പച്ചപ്പ്; ആദ്യ ഗോതമ്പ് വിളവെടുപ്പിന് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഭരണാധികാരി

ഷാര്‍ജ:ആദ്യ ഗോതമ്പ് വിളവെടുപ്പിന് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഭരണാധികാരി. ഷാര്‍ജയിലെ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ വന്‍കിട ഫാമില്‍ അദ്ദേഹം തന്നെ വിതച്ച വിത്തുകള്‍ വിളവെടുക്കുന്നത് wheat harvest കാണാനായി സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എത്തി. 2022 നവംബര്‍ 30 നാണ് ഗോതമ്പ് ഫാമില്‍ വിത്ത് വിതച്ചത്.

ഗോതമ്പ് കൃഷി പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഈ പ്രദേശം പ്രദേശം 880 ഹെക്ടറായി വികസിപ്പിച്ചെടുക്കും. 2025 ആയപ്പോഴേക്കും അത് 1,400 ഹെക്ടര്‍ ആക്കി മാറ്റും. പതിമൂന്ന് മീറ്റര്‍ ജലസേചന പാതകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നനയ്ക്കുന്നത്. ആറ് വലിയ ജലസേചന സ്റ്റേഷനുകളാണ് ഗോതമ്പ് ഫാറ്റിലേക്ക് വെള്ളം നല്‍കുന്നത്. ഫാമിലേക്ക് 13 കിലോമീറ്റര്‍ കണ്‍വെയര്‍ ലൈനിലൂടെ ഹംദ സ്റ്റേഷനില്‍ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.