ദുബായ്: താമസക്കാർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 04’ എന്ന് പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം 40 സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഹംദാന്‍ അറിയിച്ചു. ഉപഭോക്താക്കളുമായുള്ള ഇടപഴകൽ മെച്ചപ്പെടുത്തുകയും സർക്കാരിന്‍റെ മികവ് ഉയർത്തുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാരിനെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്നതാണ് പുതിയ പ്ലാറ്റ് ഫോം.
ഏതെങ്കിലും സർക്കാർ സേവനമോ പോർട്ടൽ ഉപയോഗിച്ച് ഏതെങ്കിലും സ്ഥാപനം നൽകുന്ന സേവനത്തിലെ നടപടിക്രമത്തിലോ ഇടപാടിലോ അതൃപ്തിയുണ്ടെങ്കിൽ പരാതികൾ അറിയിക്കാം. ഏതെങ്കിലും സേവനത്തെക്കുറിച്ചോ ഇടപാടിനെക്കുറിച്ചോ നെഗറ്റീവും പോസിറ്റീവുമായ അഭിപ്രായവും അറിയിക്കാം. കൂടാതെ 04 പ്ലാറ്റ്ഫോമിലൂടെ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്ന രീതിയും ഷെയ്ഖ് ഹംദാൻ പങ്കുവച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v