അദാനിക്ക് പിന്നാലെ ബ്ലോക്കിനെ പിടിച്ചു കുലുക്കി പുതിയ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ്

അദാനിക്ക് പിന്നാലെ ബ്ലോക്കിനെ പിടിച്ചു കുലുക്കി പുതിയ റിപ്പോര്‍ട്ടുമായി ഹിന്‍ഡന്‍ബര്‍ഗ്

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ വ്യവസായിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനുമായിരുന്ന ഗൗതം അദാനിക്കെതിരായ റിപ്പോര്‍ട്ടിന് പിന്നാലെ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ബ്ലോക്കിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വീണ്ടും ഹിന്‍ഡന്‍ബര്‍ഗ്.

സ്‌ക്വയര്‍ എന്ന പേരില്‍ മുന്‍പ് പ്രവര്‍ത്തിച്ചു വന്ന കമ്പനിയാണ് ബ്ലോക്ക്. ഉപയോക്താക്കളുടെ എണ്ണം പെരുപ്പിച്ച് കാണിച്ചും വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയുമാണ് ബ്ലോക്ക് വിപണി മൂല്യം വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സിയുടെ നേൃത്വത്തിലുള്ള കമ്പനിയാണ് ബ്ലോക്ക്.

അന്താരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് കമ്പനിയായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് വന്‍ തകര്‍ച്ചയാണുണ്ടായത്. ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പിനുണ്ടായത്.

ലോകത്തിലെ രണ്ടാമത്തെ ധനികന്‍ എന്ന പദവിയില്‍ നിന്നും ഇരുപത്തൊന്നാം സ്ഥാനത്തേക്ക് ഗൗതം അദാനി പിന്തള്ളപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.