തിരുവനന്തപുരം: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബര്‍ ഉത്പാദന സബ്സിഡി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. വിലസ്ഥിരതാ ഫണ്ട് കുടിശികയായി 23.45 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഈ തുക കര്‍ഷകരുടെ അക്കൗണ്ടിലെത്തിത്തുടങ്ങി.
ഒരു കിലോ റബറിന് 170 രൂപയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍സെന്റീവ്. നിലവിലെ വിപണി വില 140 രൂപയാണ്. റബര്‍ ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് സബ്സിഡിയായി കര്‍ഷകരിലേക്കെത്തുന്നത്.
1.47 ലക്ഷം അപേക്ഷകളാണ് നിലവിലുള്ളത്. റബര്‍ സൊസൈറ്റികളില്‍ നല്‍കിയിരിക്കുന്ന അപേക്ഷ റബര്‍ബോര്‍ഡ് സര്‍ക്കാരിലേക്ക് അയയ്ക്കും. തുടര്‍ന്നാണ് തുക നല്‍കുന്നത്. നടപടിക്രമങ്ങള്‍ പാലിക്കേണ്ടതിനാലാണ് തുക നല്‍കാകന്‍ വൈകുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ബിഷപ്പിന്റെ പ്രസ്താവനയാണ് സര്‍ക്കാറിനെ പെട്ടന്നുള്ള നടപടികളിലേക്ക് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v