'ശൂര്‍പ്പണഖയെന്ന് വിളിച്ച് പരിഹസിച്ചു'; മോഡിയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

'ശൂര്‍പ്പണഖയെന്ന് വിളിച്ച് പരിഹസിച്ചു'; മോഡിയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യസഭയില്‍ വെച്ച് തനിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി രേണുക ചൗധരി. മോഡി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് രണ്ട് വര്‍ഷം ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു രേണുക ചൗധരിയുടെ പ്രതികരണം.

അധികാര മോഹിയായ മോഡി തന്നെ ശൂര്‍പ്പണഖയെന്ന് പരിഹസിച്ചതായാണ് അവര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.

സംഭവത്തിന്റ വീഡിയോ അടക്കം പങ്കുവെച്ച് കൊണ്ടായിരുന്നു മോഡിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് രേണുക അറിയിച്ചത്. അങ്ങനെയെങ്കില്‍ കോടതികള്‍ എത്ര വേഗത്തില്‍ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും രേണുക ചൗധരി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മോഡി എന്ന പേരിനെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ്.

2019 ല്‍ കര്‍ണാടകയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെയുള്ള മാനനഷ്ടകേസിലെ വിധിയാണ് വ്യാഴാഴ്ച പുറത്തു വന്നത്. 'എന്തുകൊണ്ടാണ് എല്ലാ കള്ളന്മാര്‍ക്കും മോഡിയെന്ന കുടുംബപ്പേര്' എന്ന് പറഞ്ഞതാണ് വിവാദമായത്. വിധി പറഞ്ഞതിന് പിന്നാലെ രാഹുലിന് കോടതി ജാമ്യവും അനുവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.