ന്യൂഡല്‍ഹി: രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓണ്‍ലൈന്‍ വിവരാവകാശ പോര്‍ട്ടല്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
നിലവില്‍ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ വേണം അപേക്ഷ നല്‍കുവാന്‍. ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നവര്‍ പ്രവാസികളാണ്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഉണ്ടെങ്കിലും സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ നിലവിലില്ല.
സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പെരുമ പറയുന്ന കേരളത്തിലും ഓണ്‍ലൈന്‍ ആര്‍ടിഐ പോര്‍ട്ടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന സുപ്രീം കോടതിയെ സമീപിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.