ജോണ്‍ സ്റ്റീഫന്‍ (സിഡ്‌നി)
നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍സ്
ഒരു കാലത്ത് ക്രിസ്തീയതയുടെ വിളനിലമായിരുന്ന യൂറോപ്പും ഓസ്ട്രേലിയയുമെല്ലാം നിരീശ്വരവാദികളുടെ നാടായി മാറുന്നു എന്നതിന്റെ കാരണങ്ങളില്‍ പ്രധാനം വിവിധ ക്രിസ്തീയ കൂട്ടായ്മകളുടെ അഭാവം തന്നെയാണ്. കഴിഞ്ഞ 25 വര്‍ഷത്തെ ഓസ്ട്രേലിയുടെ ചരിത്രം നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും, വിശ്വാസത്തില്‍ നിന്നിരുന്ന ഒരു രാജ്യമാണ് ഓസ്ട്രേലിയ. വിശ്വാസികളാണ് നിരീശ്വരവാദികളായി മാറിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ വിദ്യാഭ്യാസ നയങ്ങള്‍ വിശ്വാസികളായ കുട്ടികളെ പോലും അവിശ്വാസികളാക്കി മാറ്റുന്നതാണ്. ക്രൈസ്തവ ഐക്യം സംഭവിക്കാത്തതുകൊണ്ട് മാത്രമാണ് ഇത്തരം സംഭവങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാകേണ്ടി വരുന്നത്. അതിനാല്‍ വിശ്വാസ സമൂഹത്തെ ഒന്നിച്ചുനിര്‍ത്താന്‍ പരിശ്രമിക്കാം. ക്രൈസ്തവ ഐക്യം നടക്കണമെങ്കില്‍ സഭകള്‍ തമ്മിലുള്ള മത്സരം ആദ്യം ഒഴിവാക്കണം.
നാം എല്ലാവരും ക്രിസ്തുവില്‍ ഒന്നാണെന്ന വിചാരം വരണം. ആ ചിന്ത വരാത്തിടത്തോളം കാലം ഓസ്ട്രേലിയയ്ക്കും യൂറോപ്പിനും മാറ്റമുണ്ടാകില്ല. നാം വളരെ താഴേക്കു പോകും. നമ്മള്‍ ശബ്ദിച്ചാല്‍ ആ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങും. പക്ഷേ, ഐക്യപ്പെടാതെ അത് നടക്കില്ല. അതുകൊണ്ട് ഐക്യപ്പെടാനുള്ള ശ്രമം ആദ്യം ആരംഭിക്കാം. അതായത് നാം ചെയ്യേണ്ടത് ക്രൈസ്തവ വിശ്വാസത്തില്‍ അടിയുറച്ച് നില്‍ക്കുന്ന എല്ലാ കൂട്ടായ്മകളെയും ഒന്നിച്ചു കൂട്ടണം.
യേശുവിനെ ദൈവവും രക്ഷകനുമായി ഏറ്റുപറയുന്ന എല്ലാ വിശ്വാസികളെയും ഒരു കുടക്കീഴില്‍ കൊണ്ടു വരിക. അതിനായി നാം നടത്തുന്ന ഓരോ ശ്രമത്തെയും ഈ രാജ്യങ്ങളിലെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നുറപ്പാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സഭകളൊന്നും ഇക്കാര്യം മനസിലാക്കുന്നില്ല. അതുകൊണ്ട് മാത്രമാണ് ഇവിടെ പലതും സംഭവിക്കുന്നത്.
ഈ രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തില്‍ ചൈനീസ് ക്രിസ്ത്യാനിയുണ്ട്, വിയറ്റ്നാമി ക്രിസ്ത്യാനിയുണ്ട്, ലബനീസ് ക്രിസ്ത്യാനി, ഫിലിപ്പിയന്‍ ക്രിസ്ത്യാനി, ക്രൊയേഷ്യന്‍ ക്രിസ്ത്യാനി, ജര്‍മ്മന്‍ ക്രിസ്ത്യാനി, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍, ഇന്ത്യയില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍... ഇവരെ എല്ലാവരേയും ഒരുമിപ്പിക്കുക. അതില്‍ സഭാ വ്യത്യാസം ഉണ്ടാവരുത്.
ഓരോ രാജ്യങ്ങളിലും ദേശീയ തലത്തില്‍ ഇത്തരം ക്രൈസ്തവ കൂട്ടായ്മകള്‍ (ക്രിസ്ത്യന്‍ കോണ്‍ഫിഡറേഷനുകള്‍) ഉയര്‍ന്നു വരണം. പിന്നീടത് സംസ്ഥാന തലത്തിലേക്കും പ്രദേശിക തലത്തിലേക്കും വ്യാപിക്കണം. ലോകത്ത് അനുദിനമുണ്ടാകുന്ന വിശ്വാസ പീഡനങ്ങളില്‍ ക്രിയാത്മകവും ക്രിസ്തീയവുമായി പ്രതിഷേധിക്കാന്‍ ഈ കൂട്ടായ്മകള്‍ക്കു കഴിയണം. ക്രിസ്തീയ വിശ്വാസങ്ങളെയും മൂല്യങ്ങളെയും മുറിപ്പെടുത്താനും ഞെരുക്കാനുമിടയുള്ള എല്ലാ നിയമ നിര്‍മാണങ്ങളെയും തുറന്നു കാട്ടാനും എതിര്‍ക്കാനും ഈ കൂട്ടായ്മകള്‍ക്കു സാധിക്കട്ടെ.
സിറോ മലബാര്‍ മുതല്‍ ലത്തീന്‍ പെന്തക്കോസ്ത് സഭകള്‍, ലൂദര്‍ മിഷന്‍സ്... അങ്ങനെ എല്ലാ വിശ്വാസികളെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാതെ ഒരിക്കലും ലക്ഷ്യത്തിലെത്തില്ല. ഓസ്ട്രേലിയയും യൂറോപ്പും വിശ്വാസ സമ്പന്നമായ രാജ്യമായി ലോകത്തിന്റെ മുമ്പില്‍ നില്‍ക്കണമെന്നുണ്ടെങ്കില്‍ ക്രിസ്തു ദൈവമാണെന്ന് ഏറ്റുപറയണം. അത് ഏറ്റുപറയാത്തിടത്തോളം കാലം ഈ രാജ്യങ്ങളുടെ പോക്ക് വളരെ ഭയാനകമാണ്.
സീന്യൂസ് ലൈവ് ആരംഭിച്ച ഈ അഭിപ്രായ രൂപീകരണത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രകാശ് ജോസഫ്
അഡ്വൈസറി എഡിറ്റര്‍
ഇ-മെയില്‍: [email protected]
പരമ്പരയുടെ ആദ്യ ഭാഗം വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.