ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

മൻസൂറ:ഖത്തറിലെ അൽ മൻസൂറയിലെ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി. ശനിയാഴ്ച രാത്രി ​മലപ്പുറം പൊന്നാനി സ്വദേശിയായ അബു ടി മമ്മാദുട്ടിയുടെ (45) മൃതദേഹമാണ് കണ്ടെത്തിയത്. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് (38) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തേ കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച മലപ്പുറം നിലമ്പൂർ സ്വദേശി മുഹമ്മദ് ഫൈസലിന്റെ മരണവും സ്ഥിരീകരിച്ചിരുന്നു. ഇവരെ കൂടാതെ ജാര്‍ഖണ്ഡില്‍ നിന്നുള്ള ആരിഫ് അസീസ് മുഹമ്മദ് ഹസ്സന്‍ (26), ആന്ധ്രാപ്രദേശിലെ ചിരാന്‍പള്ളി സ്വദേശി ശൈഖ് അബ്ദുല്‍നബി ശൈഖ് ഹുസൈന്‍ (61) എന്നിവരുൾപ്പെടെ ആറ് ഇന്ത്യക്കാരാണ് ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിലുള്ള നാല് നില കെട്ടിടം തകർന്നു വീണത്. ഉടൻ തന്നെ ഏഴു പേരെ രക്ഷാ സംഘം പുറത്തെത്തിച്ചിരുന്നു. കൂടാതെ വ്യാഴാഴ്ച​ രണ്ട് സ്ത്രീകളെയും സുരക്ഷിതമായി പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.