'ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം': രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

'ഒരു മാസത്തിനകം ഔദ്യോഗിക വസതി ഒഴിയണം': രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക്  ഔദ്യോഗിക വസതി ഒഴിയാന്‍ നോട്ടീസ്.

ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 23 ന് ഉള്ളില്‍ വസതി ഒഴിയാനാണ് നിര്‍ദേശം. 2004 ല്‍ ലോക്സഭാംഗമായതു മുതല്‍ ഈ ബംഗ്ലാവ് ഉപയോഗിച്ചു വരുകയായിരുന്നു രാഹുല്‍ ഗാന്ധി.

അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ 2019 ല്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

ഇതിനു പിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയും ചെയ്തു. അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് സൂറത്ത് കോടതി മരവിപ്പിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.