ന്യൂഡല്‍ഹി: നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ആദ്യ ബാച്ചിലെ മൂന്ന് ചീറ്റപ്പുലികളിൽ ഒരെണ്ണം ചത്തു. മധ്യപ്രദേശിലെ കുനോയിലെത്തിച്ച പെണ്‍ ചീറ്റയായ ഷഷ ആണ് ചത്തത്. വൃക്ക സംബന്ധമായ അസുഖം മൂലമാണ് മരണം എന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ രോഗം അലട്ടിയിരുന്നുവെങ്കിലും ഷഷയുടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടായിരുന്നതായി മധ്യപ്രദേശ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്. ചൗഹാന്‍ പറഞ്ഞിരുന്നു. പിന്നീടായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ സെപ്റ്റംബര്‍ 17 ന് രാജ്യത്ത് എത്തിച്ച ചീറ്റകളിലൊന്നാണ് ഷഷ. ചീറ്റകളുടെ രണ്ടാം ബാച്ച് ഫെബ്രുവരിയോടെ രാജ്യത്ത് എത്തിയിരുന്നു. 12 ഓളം ചീറ്റകളാണ് രണ്ടാം ബാച്ചില്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.