പ്രതിഭാശക്തിയുടെ ആഗോളതലസ്ഥാനമാകാന്‍ യുഎഇ, 19 പദ്ധതികള്‍ അവലോകനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

പ്രതിഭാശക്തിയുടെ ആഗോളതലസ്ഥാനമാകാന്‍ യുഎഇ, 19 പദ്ധതികള്‍ അവലോകനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്

ദുബായ്: പ്രതിഭാശക്തിയുടെ ആഗോളതലസ്ഥാനമാകാന്‍ ലക്ഷ്യമിട്ടുളള സംരംഭങ്ങള്‍ അവലോകനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 19 പദ്ധതികളാണ് യുഎഇ മന്ത്രിസഭ അവലോകനം ചെയ്തത്.

സീനിയർ മാനേജർമാരുടെ മികവിന്‍റെ കാര്യത്തില്‍ രാജ്യം ആഗോളതലത്തില്‍ രണ്ടാമതെത്തിയെന്നും ട്വിറ്ററിലൂടെ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുളള പ്രതിഭകളെ ആകർഷിക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഏഴ് വർഷത്തിനുളളില്‍ രാജ്യത്തിന്‍റെ പുനകയറ്റുമതി ഇരട്ടിയാക്കാനുളള 24 സംരംഭങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ലോകമെമ്പാടുമുളള 50 ഓളം വാണിജ്യസ്ഥാപനങ്ങളുടെ യുഎഇ ശൃംഖലകളിലൂടെയാണ് വിപുലീകരണം ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാരചർച്ചകള്‍ക്കായുളള സുപ്രീം കമ്മിറ്റിയുടെ പ്രവർത്തനഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.