ദുബായ് ടാക്സിയിൽ ജോലി ഒഴിവുകള്‍

ദുബായ് ടാക്സിയിൽ ജോലി ഒഴിവുകള്‍

ദുബായ്: ദുബായ് ടാക്സിയില്‍ ജോലി ഒഴിവുകള്‍. ഡ്രൈവർമാർക്ക് 2000-2500 ദിർഹം വരെ ശമ്പളവും കമ്മീഷനുമാണ് ഏജന്‍സി വാഗ്ദാനം ചെയ്യുന്നത്. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശമുള്ളവരായിരിക്കണം.

എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവർക്കും ജോലിക്ക് അപേക്ഷിക്കാം. ഇന്‍റർവ്യൂ മാർച്ച് 31 വെളളിയാഴ്ച നടക്കും. ദുബായിലെ അബു ഹെയില്‍ സെന്‍ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്‍റ് ഓഫീസ് എം 11 ലില്‍ രാവിലെ ഏഴു മുതല്‍ പതിനൊന്ന് വരെ നടക്കും. ശമ്പളത്തിന് പുറമെ ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും.

താല്‍പര്യമുളളവർ താമസ വിസ, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും സഹിതം എത്തണം. ബൈക്ക് റൈഡറുടെ ജോലിക്കായി അപേക്ഷിക്കുന്നവർക്ക് മോട്ടോർബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. ഓരോ ഡെലിവറിക്കും കമ്പനി 7.5 ദിർഹം നൽകും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.