ഡബ്ലിൻ: സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേ ഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽ നിന്ന് ആരംഭിക്കും. കുരിശിൻ്റെ വഴിക്കു മുമ്പായി 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഡാനുഭവം ധ്യാനിച്ച് കാനന പാതയിലൂടെ ബ്രേ ഹെഡ് മലമുകളിലെ കുരിശിൻ ചുവട്ടിലേയ്ക്കു നടക്കുന്ന കുരിശിൻ്റെ വഴി പ്രാർത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.