കൊച്ചി: എറണാകുളം ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ. മത്തായി മുതിരേന്തി തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തിന് രണ്ടു വർഷമാണ് കാലാവധി. അടുത്തവർഷം അഭിഭാഷകവൃത്തിയുടെ അൻപതാം വാർഷികം ആഘോഷിക്കുന്ന അഡ്വ. മത്തായി മുതിരേന്തിക്ക് ഈ വിജയം ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്റെ വിവാഹ സുവർണ്ണ ജൂബിലി ആഘോഷങ്ങളും ഇതോടൊപ്പം കടന്നു വരുന്നു.
1974 -ൽ അഭിഭാഷകവൃത്തി ആരംഭിച്ച അഡ്വ. മുതിരേന്തി പാലായിൽ നിന്നും 1976 ലാണ് എറണാകുളത്തേക്ക് എത്തുന്നത്. അഡ്വ. എം ഭാസ്കരമേനോൻ, അഡ്വ. എ കെ ബാലകൃഷ്ണൻ നായർ എന്നിവരുടെ കൂടെ പ്രവർത്തിച്ചതിനു ശേഷം 1981 ൽ സ്വന്തമായി ഓഫീസ് ആരംഭിച്ചു. ക്രിമിനൽ കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മൂന്നു മക്കൾ ഉള്ള കുടുംബത്തിൽ ഇളയ മകളും മരുമകനും ഹൈക്കോടതിയിൽ അഭിഭാഷകരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v