ദുബായ്:എയർഇന്ത്യ നിർത്തലാക്കിയ റൂട്ടുകളില്‍ എയർ ഇന്ത്യ എക്സ്പ്രസ് സർവ്വീസ് ആരംഭിച്ചില്ല.ആഴ്ചയില്‍ 2200 ഓളം സീറ്റുകളാണ് എയർ ഇന്ത്യ സർവ്വീസ് അവസാനിപ്പിച്ചതോടെ ഇല്ലാതായിരിക്കുന്നത്. മാർച്ച് 23 നാണ് എയർ ഇന്ത്യ സർവ്വീസ് അവസാനിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും പകരം സംവിധാനം ഏർപ്പെടുത്തിയിട്ടില്ല.
നിലവിൽ ദുബായ് -കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് സർവീസുകൾ മാത്രമാണുളളത്. വൈകീട്ട് അഞ്ച് മണിക്കും രാത്രി 11.40നുമാണ് സർവ്വീസുളളത്. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ വേനൽക്കാല ഷെഡ്യൂളിൽ ഷാർജ-കോഴിക്കോട് റൂട്ടിൽ മാത്രമാണ് മൂന്നു ദിവസത്തെ അധിക സർവീസ് കാണിക്കുന്നത്. രാത്രി 10 ന് പുറപ്പെട്ട് പുലർച്ചെ 3.40 ന് കോഴിക്കോട് എത്തുന്ന രീതിയിലാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ സമയം വെബ് സൈറ്റുകളിൽ കാണിക്കുന്നത്.
എല്ലാദിവസവും ഉച്ചയ്ക്ക് 12.55 നുണ്ടായിരുന്ന എയർ ഇന്ത്യ എക്സ് പ്രസിന്‍റെ സർവ്വീസ് തിങ്കള്‍, വെളളി, ശനി ദിവസങ്ങളില്‍ മാത്രമാണുളളത്. സമയത്തിലും മാറ്റമുണ്ട്. 1.10 ന് പുറപ്പെട്ട് 6.50 ന് കോഴിക്കോട് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ്. അതേസമയം വിമാനസീറ്റുകളുടെ എണ്ണത്തിലുണ്ടായ വന്‍ കുറവ് പ്രവാസികള്‍ക്ക് തിരിച്ചടിയാകും. സീസണ്‍ സമയങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ വലിയ വർദ്ധനയുണ്ടാകാന്‍ ഇത് ഇടയാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.