ചിക്കാഗോ സോഷ്യല്‍ ക്ലബ് സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

ചിക്കാഗോ സോഷ്യല്‍ ക്ലബ് സ്റ്റീഫന്‍ കിഴക്കേക്കുറ്റിന് സ്വീകരണം നല്‍കി

ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ചിക്കാഗോയുടെ 2023-25 കാലഘട്ടത്തിലെ കെ.സി.സി.എൻ.എയുടെ റീജണൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്റും കെ.സി.എസ്. ന്റെ മുൻ ട്രഷററുമായ സ്റ്റീഫൻ കിഴക്കേക്കുറ്റിന് ചിക്കാഗോ സോഷ്യൽ ക്ലബ്ബ് പൗരസ്വീകരണം നൽകി.

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ മാർച്ച് 29-ാം തിയതി സോഷ്യൽ ക്ലബ്ബിൽ വച്ച് നടന്ന പൗരസ്വീകരണയോഗത്തിൽ സോഷ്യൽ ക്ലബ്ബ് മെമ്പേഴ്‌സിനൊപ്പം ചിക്കാഗോയിലെ സാമൂഹിക-സാംസ്‌കാരിക-സാമുദായിക പ്രതിനിധികൾ പങ്കുചേർന്നു.

അദ്ധ്യക്ഷപ്രസംഗത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് പരിചയ സമ്പന്നനായ സ്റ്റീഫൻ കിഴക്കേക്കുറ്റിന്റെ നിസ്വാർത്ഥമായ സേവനം കെ.സി.സി.എൻ.എ. ക്കും കെ.സി.എസ്. ചിക്കാഗോയ്ക്കും ഒരു മുതൽക്കൂട്ടാകുമെന്ന് സിബി ആശംസിച്ചു.

പ്രസ്തുതയോഗത്തിൽ കെ.സി.സി.എൻ.എ.യുടെ നിയുക്ത പ്രസിഡന്റ് ഷാജി എടാട്ട്, കെ.സി.എസ്. പ്രസിഡന്റ് ജെയിൻ മാകിൽ എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിൽ സോഷ്യൽ ക്ലബ്ബിന്റെ സെക്രട്ടറി സിബി കൈതക്കത്തൊട്ടിയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജെസ്സ്‌മോൻ പുറമഠത്തിൽ നന്ദിയും രേഖപ്പെടുത്തി.

യോഗ ക്രമീകരണങ്ങൾ നടത്തിയത് സോഷ്യൽ ക്ലബ്ബ് ട്രഷർ ജോമോൻ തൊടുകയിൽ, ജോയന്റ് സെക്രട്ടറി സാബു പടിഞ്ഞാറേൽ എന്നിവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.