ഷാർജ:വാഹനങ്ങള്‍ പാർക്കിംഗ് ലോട്ടുകളിലാണെങ്കില്‍ പാർക്കിംഗ് ഫീസ് നല്‍കണമെന്ന് ഓർമ്മപ്പെടുത്തി ഷാർജ മുനിസിപ്പാലിറ്റി. പലപ്പോഴും വാഹനം പാർക്ക് ചെയ്ത ശേഷം ഡ്രൈവർ മാർ വാഹനത്തിനുളളില്‍ തന്നെ ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇങ്ങനെ ഇരിക്കുകയാണെങ്കിലും ഫീസ് അടയ്ക്കണം. ഈ പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഓർമ്മപ്പെടുത്തല്‍.
പാർക്കിംഗ് കേന്ദ്രങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടക്കും. സംശയങ്ങള്‍ക്ക് മുനിസിപ്പാലിറ്റിയുടെ 901 നമ്പറിലേക്ക് വിളിക്കാം. വാഹനത്തില്‍ ദീർഘനേരം ഇരിക്കേണ്ട സാഹചര്യമാണുളളതെങ്കില്‍ പാർക്കിംഗ് ഫീസ് അടച്ച ശേഷം ഇരിക്കാം. 10 മിനിറ്റനകം ഫീസ് അടച്ചാല്‍ മതിയാകും. എസ്എംഎസ് വഴിയോ, പാർക്കിംഗ് മെഷീന്‍ വഴിയോ ഫീസ് അടയ്ക്കാനുളള സൗകര്യമുണ്ട്.
ഷാർജ എമിറേറ്റില്‍ വെളളിയാഴ്ചയാണ് സൗജന്യ പാർക്കിംഗ്. എങ്കില്‍ തന്നെയും എല്ലായിടങ്ങളിലും പാർക്കിംഗ് സൗജന്യമല്ല. നീല നിറത്തിലുളള ബോർഡുകളില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. റമദാനില്‍ രാവിലെ 8 മുതല്‍ രാത്രി 12 മണിവരെയാണ് പാർക്കിംഗിന് ഫീസ് നല്‍കേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.