ട്രെയിനിലെ തീപിടിത്തം ഗൗരവമുള്ള വിഷയം; തീവ്രവാദ ബന്ധം സ്ഥിരീകരിച്ചാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് കേന്ദ്രം

ട്രെയിനിലെ തീപിടിത്തം ഗൗരവമുള്ള വിഷയം; തീവ്രവാദ ബന്ധം സ്ഥിരീകരിച്ചാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോഴിക്കോട് ഏലത്തൂരില്‍ ട്രെയിനിന് തീകൊളുത്തിയ സംഭവത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ട്രെയിനിലെ തീപിടിത്തം ഗൗരവമുള്ള വിഷയമാണെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവി നേരത്തെ പ്രതികരിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇതിനോടകം വിവരശേഖരണം നടത്തിയിട്ടുണ്ട്. തീവെപ്പിന് പിന്നില്‍ തീവ്രവാദ സംഘടനയാണോയെന്ന് ഇപ്പോള്‍പറയാനാകില്ലെന്നും വിശദമായ അന്വേഷണം നടത്താനുണ്ടെന്നും അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിക്കുകയാണെങ്കില്‍ അന്വേഷണം എന്‍ഐഎ അടക്കമുള്ള എതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറാനും സാധ്യതയുണ്ട്.
അതേസമയം അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളും രേഖാ ചിത്രവും അടക്കം പുറത്തുവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.