സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം; മരിച്ചത് മലപ്പുറം, കോഴിക്കോട് സ്വദേശികള്‍: മുന്‍കരുതലുകള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം; മരിച്ചത് മലപ്പുറം, കോഴിക്കോട് സ്വദേശികള്‍: മുന്‍കരുതലുകള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നതായുള്ള ആശങ്ക ബലപ്പെടുത്തി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് തിങ്കളാഴ്ച്ച കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു രണ്ട് മരണങ്ങളും.

78 വയസുള്ള പുരുഷനും 80 വയസുള്ള സ്ത്രീയുമാണ് മരിച്ചത്. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് മുന്‍കരുതലുകള്‍ ശക്തമാക്കി.

അതേസമയം രാജ്യത്ത് തങ്കളാഴ്ച്ച 3,641 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം 3,824 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,800 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് മൊത്തം കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം 4,41,75,135 ആയി. നിലവില്‍ 20,219 പേര്‍ ചികിത്സയില്‍ കഴിയുന്നു.

രാജ്യത്ത് കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ശ്വാസ തടസം, അഞ്ചു ദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന കടുത്ത പനിയും ചുമയും തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.