സിക്കിമില്‍ മഞ്ഞിടിച്ചില്‍; ആറ് പേര്‍ക്ക് ദാരുണാന്ത്യം

സിക്കിമില്‍ മഞ്ഞിടിച്ചില്‍; ആറ് പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: സിക്കിമില്‍ മഞ്ഞിടിച്ചില്‍. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്ക് പറ്റി. നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമുള്‍പ്പെടെ ആറ് പേരാണ് മരണപ്പെട്ടത്. മരിച്ച ആറ് പേരും വിനോദസഞ്ചാരികളാണ്.

നാതുലക്ക് സമീപമാണ് മഞ്ഞിടിച്ചിലുണ്ടായതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു.

150ലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതുവരെ 20 ലധികം പേരെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച എണ്‍പത് വാഹനങ്ങള്‍ മഞ്ഞിടിയില്‍ നിന്നും കണ്ടെടുത്തു.

റോഡുകളില്‍ നിന്ന് മഞ്ഞ് നീക്കം ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.

അപകടവിവരം അറിഞ്ഞുടന്‍ സിക്കിം പോലീസ്, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് സിക്കിം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.