കോവിഡ്‌ 19 വാക്‌സിന്‍ വിതരണത്തിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌

കോവിഡ്‌ 19 വാക്‌സിന്‍ വിതരണത്തിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌

ബംഗളൂരു: കോവിഡ്‌ 19 വാക്‌സിന്‍ വിതരണത്തിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഉടന്‍ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് സൂചന. വാക്‌സിന്‍ ഒരു ഡോസിന്‌ 250 രൂപ വിലയ്‌ക്കു വില്‍ക്കാനാണു സാധ്യതയെന്നും റിപ്പോര്‍ട്ട്‌.

ആസ്‌ട്രസെനക്ക വികസിപ്പിച്ച വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ അനുമതി തേടിയിരുന്നു. രാജ്യത്തെ സ്വകാര്യവിപണിയില്‍ ഡോസിന്‌ ആയിരം രൂപയ്‌ക്കു വാക്‌സിന്‍ വില്‍ക്കാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നത്.

സര്‍ക്കാരുകളുമായി വലിയ അളവിനുള്ള കരാര്‍ ഒപ്പിടുന്നതുമൂലം വില കുറയുമെന്നും സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഇന്ത്യ സി.ഇ.ഒ അദാര്‍ പുനെവാല പറഞ്ഞു. രാജ്യങ്ങള്‍ക്കു നല്‍കുന്നതിനേക്കാള്‍ ഇന്ത്യയിലെ വിതരണത്തിനാകും മുന്‍ഗണന നല്‍കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.