തിരുവനന്തപുരം: അനിൽ ആന്റണി ബിജെപി പാളയത്തിൽ പോയപ്പോൾ ഹൃദയം വിങ്ങിയ അച്ഛന് താങ്ങും കരുത്തുമായി ഇളയ മകൻ അജിത്ത് ആന്റണി. മൂകമായ വീട്ടിലെ അന്തരീക്ഷത്തിൽ തന്റെ ജന്മദിനാഘോഷം വേണ്ടെന്ന് വച്ച് സൽക്കാരത്തിന് കരുതിയ ഭക്ഷണം സമീപത്തെ വൃദ്ധസദനത്തിലേക്ക് കൈമാറി.
അച്ഛനും ചേട്ടനും രാഷ്ട്രീയം തിരഞ്ഞെടുത്തപ്പോൾ സിനിമ സ്വന്തം മേഖലയാക്കിയ അജിത്ത്, പക്ഷെ ഇന്നിട്ട ഫേസ്ബുക് പോസ്റ്റിൽ അച്ഛനും അച്ഛന്റെ രാഷ്ട്രീയത്തിനും ഒപ്പമാണെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു. ജയ് ഹിന്ദ് എന്ന ഒറ്റവരിക്കൊപ്പം കൈപ്പത്തി ചിഹ്നവും അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റിൽ ഉണ്ടായിരുന്നു.
അജിത്ത് ആന്റണിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. സമീപത്തെ വൃദ്ധസദനത്തിലാണ് ജന്മദിന ആഘോഷം നിശ്ചയിച്ചിരുന്നത്. ഇവിടുത്തെ അന്തേവാസികൾക്കുള്ള ഭക്ഷണം കേറ്ററിങ് സ്ഥാപനം അഞ്ജനത്തിൽ എത്തിക്കുമ്പോൾ ഡൽഹി ബിജെപി ആസ്ഥാനത്ത് അനിൽ ആന്റണി പാർട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. ഇതോടെ ആഘോഷം വേണ്ടെന്നുവച്ച കുടുംബം ഭക്ഷണം വൃദ്ധസദനത്തിലേക്ക് കൊടുത്തയച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.