പ്രേക്ഷകരെ അതിശയിപ്പിക്കുന്ന അഭിനയമികവുകൊണ്ട് കൈയടി നേടാറുണ്ട് പല ചലച്ചിത്രതാരങ്ങളും. അതുപോലെ തന്നെ താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള പല പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചലച്ചിത്രതാരം സമീറ റെഡ്ഡി പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മാതൃത്വം എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മക്കള്‍ക്കൊപ്പമുള്ള മനോഹര ചിത്രവുമുണ്ട്.
താരത്തിന്റെ ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനോടകംതന്നെ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. തന്നിലെ മാതൃത്വത്തെ ബഹുമാനിച്ചുകൊണ്ടും സ്‌നേഹിച്ചുകൊണ്ടുമുള്ള സമീറയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പലര്‍ക്കും പ്രചോദനമാണ്. മറ്റെല്ലാ സന്തോഷങ്ങളെക്കാള്‍ വലുതാണ് കുടുംബം എന്നും അമ്മയെന്നും ഒക്കെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ പോസ്റ്റ്.
കൊവിഡ് പശ്ചാത്തലത്തോട് അനുബന്ധുച്ചുള്ള ലോക്ക് ഡൗണ്‍ സമയത്ത് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ സജീവമായിരുന്നു സമീറ റെഡ്ഡി. മക്കളുടേയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നു. മകന്റെ വളര്‍ച്ചയിലെ രണ്ട് ഘട്ടങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം മാതൃത്വത്തെ പ്രശംസിച്ചത്. 'ലഡുവില്‍ നിന്നും ഒരു കുഞ്ഞു മനുഷ്യനിലേക്ക്. നിങ്ങളുടെ കുട്ടി ഒരു കുഞ്ഞ് ആണ്‍കുട്ടിയായി മാറുന്നത് കാണുന്നത് അത്ഭുതമാണ്. മാതൃത്വം എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യം' സമീറ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചും ബോഡ് ഷേമിങ്ങിനെക്കുറിച്ചും പ്രസവാനന്തര വിഷാദവസ്ഥകളെ തരണം ചെയ്യേണ്ടതെങ്ങനെയെന്നുള്ള കാര്യങ്ങളെക്കുറിച്ചുമെല്ലാം ആരാധകരുമായ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട് സമീറ റെഡ്ഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.