യുഎഇയില്‍ കോഴിയിറച്ചിക്കും മുട്ടയ്ക്കും ചട്ടങ്ങള്‍ ലംഘിച്ച് വില വ‍ർദ്ധിപ്പിച്ചാല്‍ പിഴ

യുഎഇയില്‍ കോഴിയിറച്ചിക്കും മുട്ടയ്ക്കും ചട്ടങ്ങള്‍ ലംഘിച്ച് വില വ‍ർദ്ധിപ്പിച്ചാല്‍ പിഴ

ദുബായ് :യുഎഇയില്‍ കോഴിയിറച്ചിക്കും മുട്ടയ്ക്കും ചട്ടങ്ങള്‍ ലംഘിച്ച് വില വർദ്ധിപ്പിച്ചാല്‍ നടപടിയെന്ന് അധികൃതർ. ചട്ടങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന വിതരണക്കാർക്കും ചില്ലറ വ്യാപാരികള്‍ക്കും കടുത്ത പിഴ ചുമത്തുമെന്ന് യുഎഇ സാമ്പത്തിക കാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കോഴി ഉല്‍പന്നങ്ങള്‍ക്ക് 13 ശതമാനം വില വർദ്ധിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുളളത്. എന്നാല്‍ 35 ശതമാനം വരെ വില വർദ്ധിച്ചുവെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇടപെടല്‍.

അന്യായമായി വില വർദ്ധിപ്പിക്കുന്നവർക്ക് 100,000 ദിർഹത്തില്‍ കുറയാതെ പിഴചുമത്തും. കുറ്റം ആവർത്തിച്ചാല്‍ പിഴ ഇരട്ടിയാകും. പിഴയെകുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. റമദാനില്‍ വില വർദ്ധിപ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ പരിശോധനകള്‍ കർശനമാക്കിയിരുന്നു. റമദാനില്‍ ഇതുവരെ 300 ലധികം പരിശോധനകള്‍ നടന്നു. പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 8001222 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.