അശ്ലീല ഉള്ളടക്കമുള്ള വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിലായി

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ: ഷാർജയിൽ അഞ്ച് യുവതികൾ അറസ്റ്റിലായി

ഷാർജ:ടിക് ടോക്കിൽ അശ്ലീലകരമായ ഉള്ളടക്കത്തോട് കൂടിയുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് അഞ്ച് ഫിലിപ്പിനോ യുവതികൾ ഷാർജയിൽ അറസ്റ്റിലായി. ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ അറസ്റ്റ് സംബന്ധിച്ച വാർത്ത സ്ഥിരീകരിച്ചു.

തമാശയ്ക്ക് ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഫിലിപ്പിനോ യുവതികൾക്ക് കുരുക്കായത് എന്നും വീഡിയോ സൃഷ്ടിച്ചേക്കാവുന്ന നിയമപ്രശ്നങ്ങളെക്കുറിച്ച് ഇവ‍‍ർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും അറസ്റ്റിലായ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പിനോ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേസ് നിലവിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണെന്ന് ദുബായിലെയും നോർത്തേൺ എമിറേറ്റിലെയും ഫിലിപ്പൈൻ കോൺസൽ ജനറൽ റെനാറ്റോ ഡ്യൂനാസ് ജൂനിയർ പറഞ്ഞു. അറസ്റ്റിലായവ‍ർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും ഡ്യൂനാസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.