ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങില്‍ ഹാരി രാജകുമാരന്‍ പങ്കെടുക്കും

ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങില്‍  ഹാരി രാജകുമാരന്‍ പങ്കെടുക്കും

ലണ്ടന്‍: ചാള്‍സ് രാജകുമാരന്റെ കിരീടധാരണ ചടങ്ങി സസെക്‌സ് ഡ്യൂക്ക് ഹാരി രാജകുമാരന്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് ആറിന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന കിരീടധാരണ ചടങ്ങില്‍ സസെക്സ് ഡ്യൂക്ക് പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്നതില്‍ ബക്കിംഗ്ഹാം കൊട്ടാരം സന്തുഷ്ടരാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

ചാള്‍സ് രാജാവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരിക്കും ചടങ്ങെന്ന് ഹാരി രാജകുമാരന് അറിയാമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ മേഗന്‍ മെര്‍ക്കല്‍ മക്കളായ ആര്‍ച്ചി രാജകുമാരനും ലിലിബെറ്റ് രാജകുമാരിയും ചടങ്ങില്‍ പങ്കെടുക്കില്ല.

ഭയം മൂലമാണ് ചാള്‍സ് രാജകുമാരന്റെ കിരീടധാരണത്തില്‍ പങ്കെടുക്കാന്‍ മകന്‍ സസെക്സ് ഡ്യൂക്ക് ഹാരി രാജകുമാരന്‍ നിര്‍ബന്ധിതനായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ദമ്പതികളായ ഹാരി രാജകുമാരനും മേഗന്‍ മെര്‍ക്കലും കിരീടധാരണത്തില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് മാസങ്ങളായുള്ള ഊഹാപോഹങ്ങള്‍ക്കാണ് ഇതോടെ വിരാമമിട്ടത്. കൂടാതെ, കിരീടധാരണ ചടങ്ങില്‍ സസെക്‌സ് ഡ്യൂക്ക് പങ്കെടുക്കുമെന്ന് സ്ഥിരീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു അമ്മ എലിസബത്ത് രാജ്ഞി കാലം ചെയ്തത്. ആഡംബരവും പാരമ്പര്യവും നിറഞ്ഞ ചടങ്ങോടു കൂടിയാണ് ചാള്‍സ് രാജകുമാരന്റെ കിരീടധാരണം നടക്കുന്നത്. വിദേശ രാഷ്ട്രത്തലവന്മാരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെയുള്ളവരെ ക്ഷണിച്ച് നടത്തുന്ന ആഘോഷപൂര്‍വമായ ചടങ്ങിനാവും മെയ് ആറ് സാക്ഷ്യം വഹിക്കുക.

ഒരു ക്ഷണം ലഭിച്ചാല്‍ കിരീടധാരണത്തില്‍ പങ്കെടുക്കുമോ എന്ന് ജനുവരിയില്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍, ഹാരിയുടെ മറുപടി ഒരു പാട് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. ആ മറുപടി ഇങ്ങനെയായിരുന്നു ; 'ഇന്നും അതിനിടയിലും ഒരുപാട് കാര്യങ്ങള്‍ സംഭവിക്കാം. പക്ഷേ വാതില്‍ എപ്പോഴും തുറന്നിരിക്കും.' ഏതായാലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിട്ടാണ് അദ്ദേഹം കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കുമെന്നുള്ള ഔദ്യോഗികമായ അറിയിപ്പ് ഉണ്ടായിരിക്കുന്നതിലൂടെ വന്നിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.