ന്യൂഡല്ഹി: കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച അഞ്ചിന നിർദേശങ്ങൾ തള്ളി സമര സമിതി. വിവാദ കാർഷിക നിയമം പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് കർഷകരുടെ നിലപാട്.
സർക്കാരിന്റെ നിർദേശങ്ങളിൽ കൂടിയാലോചനകൾക്കു ശേഷം തീരുമാനമെടുക്കാമെന്നാണ് കർഷക സംഘടനകൾ സര്ക്കാരിനെ അറിയിച്ചത്. എന്നാല് ഇത് സ്വീകാര്യമല്ലെന്നാണ് സമര സമിതി ഇപ്പോൾ സ്വീകരിച്ച നിലപാട്. ഭേദഗതിയല്ല കർഷക വിരുദ്ധ നിയമങ്ങള് പിൻവലിക്കണമെന്നാണ് കർഷക സംഘടനകളുടെ നിലപാട്.
അതുവരെ പ്രതിഷേധം തുടരുമെന്നും സമരക്കാർ അറിയിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചർച്ചകളിലും കർഷക സംഘടനകൾ എടുത്തിരുന്ന നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.