കേരള സാക്ഷരത പരീക്ഷയിൽ മിന്നും വിജയം നേടി 108കാരിയായ തമിഴ്നാട് സ്വദേശിനി; 100 ൽ 97 മാർക്ക്

കേരള സാക്ഷരത പരീക്ഷയിൽ മിന്നും വിജയം നേടി 108കാരിയായ തമിഴ്നാട് സ്വദേശിനി; 100 ൽ 97 മാർക്ക്

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ പരീക്ഷയിൽ മിന്നും വിജയം നേടി 108 കാരിയായ തമിഴ്നാട് സ്വദേശിനി കമലക്കണ്ണി. തമിഴ്, മലയാളം എന്നീ ഭാഷകളിൽ നടത്തിയ പരീക്ഷയിലാണ് മികച്ച വിജയം കൈവരിച്ച് കമലക്കണ്ണി ശ്രദ്ധ നേടിയത്. നിരവധിപേരാണ് അപൂർവ നേട്ടം കൈവരിച്ച കമലക്കണ്ണിയെ പ്രശംസിച്ച് രംഗത്തുവന്നത്.

കുടുംബത്തിന് വേണ്ടി 80 വർഷത്തോളം ഏലം ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന കമലക്കണ്ണിക്ക് പഠനം എന്നത് സ്വപ്നം മാത്രമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം പഠിക്കാൻ വീണ്ടും അവസരം ലഭിച്ച കമലക്കണ്ണി എല്ലാവർക്കും മാതൃകയായി മികച്ച വിജയം നേടുകയായിരുന്നു. സാക്ഷരതാ പരീക്ഷയിൽ 100 ൽ 97 മാർക്കാണ് കമലക്കണ്ണി കരസ്ഥമാക്കിയത്. തമിഴ്‌നാട്ടിലെ തേനിയിൽ നിന്ന് വണ്ടൻമേട്ടിലെത്തിയ കമലക്കണ്ണി വർഷങ്ങളായി കേരളത്തിലാണുള്ളത്.

അതേസമയം, 108 വയസ്സിലും കമലകണ്ണിയ്ക്ക് നന്നായി കാണാനും കേൾക്കാനും സാധിക്കുന്നുണ്ട്. അടുത്ത മാസം 109 -ാം പിറന്നാൾ ആഘോഷിക്കാനിരിക്കുകയാണ് കമലക്കണ്ണി മുത്തശ്ശി. ഈ വിജയത്തോടൊപ്പം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.