കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു; പത്ത് എംഎല്‍എമാര്‍ ക്യൂവിലുണ്ടെന്നും ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയെന്നും ഡി.കെ ശിവകുമാര്‍

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു; പത്ത് എംഎല്‍എമാര്‍ ക്യൂവിലുണ്ടെന്നും ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയെന്നും ഡി.കെ ശിവകുമാര്‍

ബെംഗളൂരു: ബിജെപി സീറ്റ് നിഷേധിച്ച കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാറാണ് സാവദിയുടെ കോണ്‍ഗ്രസ് പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഉപാധികളില്ലാതെയാണ് സാവദി കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ഡി.കെ ശിവകുമാര്‍ അറിയിച്ചു.

ഡി.കെ. ശിവകുമാര്‍, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുമായി സാവദി സിദ്ധരാമയ്യയുടെ വീട്ടില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹത്തെപ്പോലെ വലിയ നേതാക്കളെ പാര്‍ട്ടിയിലേക്ക് എടുക്കുന്നത് തങ്ങളുടെ കടമയാണ്. പത്തോളം സിറ്റിങ് എം.എല്‍.എമാര്‍ക്ക് തങ്ങള്‍ക്കൊപ്പം ചേരണമെന്ന് താല്‍പര്യമുണ്ടെങ്കിലും അവരെ ഉള്‍ക്കൊള്ളാനുള്ള സാഹചര്യമില്ലെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു സാവദി പാര്‍ട്ടി വിട്ടത്. ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരന് പിച്ചച്ചട്ടിയുമായി നടക്കാന്‍ കഴിയില്ലെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തിയായിരുന്നു അദേഹം പാര്‍ട്ടി ബന്ധമുപേക്ഷിച്ചത്.

2018 ല്‍ അതിന മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ മഹേഷ് കുമതഹള്ളിയോട് പരാജയപ്പെട്ട സാവദി, ഇത്തവണയും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹേഷിന് സീറ്റ് നല്‍കുകയായിരുന്നു. 2012ല്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിനെ തുടര്‍ന്ന് വിവാദങ്ങളില്‍പ്പെട്ട നേതാവായിരുന്നു ലക്ഷ്മണ്‍ സാവദി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.