മാര്‍ സെബാസ്റ്റിയന്‍ കല്ലുപുര പട്ന ആര്‍ച്ച് ബിഷപ്

മാര്‍ സെബാസ്റ്റിയന്‍ കല്ലുപുര  പട്ന ആര്‍ച്ച് ബിഷപ്

ബംഗളൂരു: ബിഷപ് മാര്‍ സെബാസ്റ്റിയന്‍ കല്ലുപുരയെ പട്ന ആര്‍ച്ച് ബിഷപ് ആയി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍ വില്യം ഡിസൂസ എസ്.ജെയുടെ സ്ഥാന ത്യാഗത്തെ തുടര്‍ന്നാണ് മാര്‍ സെബാസ്റ്റിയന്‍ കല്ലുപുരയുടെ നിയമനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ നടന്നു.

നിലവില്‍ ലത്തീന്‍ രൂപത ബിഷപ്പുമാരുടെ കൂട്ടായ്മയായ കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ് ഓഫ് ഇന്ത്യ(സിസിബിഐ)യില്‍ ഫാമിലി ആന്റ് കാരിത്താസ് ഇന്ത്യ ചെയര്‍മാനാണ്. പാലാ രൂപതയിലെ തീക്കോയി സ്വദേശിയാണ് 67കാരനായ മാര്‍ സെബാസ്റ്റിയന്‍ കല്ലുപുര. 1971ല്‍ വൈദിക പഠനത്തിന് ചേര്‍ന്ന അദ്ദേഹം 1984 മേയ് 14ന് പൗരോഹിത്യം സ്വീകരിച്ചു. 1999 വരെ പട്ന അതിരൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്തു. 2009 വരെ അതിരൂപതയിലെ വിവിധ പദവികളും വഹിച്ചു.

2009 ഏപ്രില്‍ ഏഴിന് ബക്സര്‍ ബിഷപ് ആയി നിയമിതനായി. 2018 ജൂണ്‍ 29 മുതല്‍ അതിരൂപത സഹായ മെത്രാനാണ് മാര്‍ സെബാസ്റ്റിയന്‍ കല്ലുപുര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.