കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ വിഷു ദിനത്തില്‍ മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ അവതരിപ്പിച്ചു. ആഷിഫ് സലിമാണ് ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോഗോ പിന്‍വലിച്ചതും പുതിയ ലോഗോ പുറത്തിറക്കയിതും.
ഇതാ നിങ്ങള്‍ക്കെല്ലാവര്‍ക്കും മമ്മൂട്ടി കമ്പനിയുടെ പുതിയ ലോഗോ സമര്‍പ്പിക്കുന്നു. ഈ അതിശയിപ്പിക്കുന്ന ലോഗോ ഡിസൈന്‍ ചെയ്ത ആഷിഫ് സലിമിന് പ്രത്യേക നന്ദി. ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. ഇതായിരുന്നു പുതിയ ലോഗോ പുറത്തിക്കയതിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് എന്ന സിനിമാ ചര്‍ച്ചാ ഗ്രൂപ്പില്‍ ജോസ്‌മോന്‍ വാഴയിലാണ് ആരോപണമുന്നയിച്ചത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞുംചില സിനിമ കാഴ്ച്ചകള്‍' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്നു പഴയ ലോഗോ പിന്‍വലിച്ചിരുന്നു. ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ചേര്‍ക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആപോപണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.