ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 ന് സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. കെജരിവാളിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണെന്നാണ് എഎപി ആരോപിച്ചു.
ചോദ്യം ചെയ്യലിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് എഎപി തീരുമാനം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സിബിഐ ഓഫീസിന് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി ഭഗവന്ത് മന്‍, എഎപി എംപിമാര്‍, ഡല്‍ഹി മന്ത്രിമാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരെല്ലാം ചോദ്യം ചെയ്യലിനായി സിബിഐ ഓഫീസിലേക്കു വരുന്ന കെജ്‌രിവാളിനെ അനുഗമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് അരവിന്ദ് കെജരിവാള്‍ അറിയിച്ചിട്ടുണ്ട്.
അതിനിടെ ഡല്‍ഹിയില്‍ ഒരു ദിവസത്തെ നിയമസഭ സമ്മേളനം വിളിക്കാന്‍ ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് സമ്മേളനം വിളിച്ചിട്ടുള്ളതെന്ന് എഎപി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.