ഒന്‍ഡോ : കഴിഞ്ഞ വര്‍ഷം പന്തക്കുസ്ത ഞായറാഴ്ച്ച ആക്രമികള്‍ തകര്‍ത്ത നൈജീരിയയിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഈ വര്‍ഷം ഈസ്റ്റന്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന നടത്തി. അക്രമികള്‍ തകര്‍ത്ത ദൈവാലയം ഒരുവര്‍ഷം നീണ്ടു നിന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് കഴിഞ്ഞ ഈസ്റ്റര്‍ ഞായറാഴ്ച്ചയില്‍ വിശുദ്ധ കുര്‍ബാന നടത്തിയത്.
നൈജീരിയയിലെ ഒന്‍ഡോ രൂപതയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഓവോ കാത്തലിക് ഇടവകയാണ് 2022 ജൂണ്‍ അഞ്ചിന് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണത്തില്‍ 50 പേരോളം കൊല്ലപ്പെട്ടിരുന്നു. ദേവാലയവും പൂര്‍ണമായും തകര്‍ന്നിരുന്നു. മാസങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദേവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്കിയപ്പോള്‍ നൂറുകണക്കിന് വിശ്വാസികളാണ് സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഓവോ കാത്തലിക് ദേവാലയത്തിലേക്ക് എത്തിയത്. ബിഷപ് ജൂഡ് അയോദേജി അരോഗുണ്ടഡെയാണ് തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്കിയത്.
''നമ്മുടെ ശക്തിയായി നിലനില്‍ക്കുന്നത് നമ്മുടെ വിശ്വാസമാണെന്നും ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും നമുക്കും ക്രിസ്തുവിന്റെ സുവിശേഷത്തിനും എതിരായി വരുന്ന എല്ലാറ്റിനെയും അതിജീവിക്കാനും നമ്മെ സഹായിക്കട്ടെയെന്നും ബിഷപ്പ് ജൂഡ് അയോദേജി കുര്‍ബാന മധ്യേ നല്കിയ സന്ദേശത്തില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.