ചാള്‍സ് രാജാവിന്റെ കിരീടധാരണം: ബ്രിട്ടീഷ് സേന വന്‍ ആദരവ് ഒരുക്കുന്നു

ചാള്‍സ് രാജാവിന്റെ കിരീടധാരണം: ബ്രിട്ടീഷ് സേന വന്‍ ആദരവ് ഒരുക്കുന്നു

ലണ്ടന്‍: ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിനോട് അനുബന്ധിച്ച് ബ്രിട്ടീഷ് സായുധ സേന വന്‍ ആദരവ് ഒരുക്കുന്നു. ഇതിന്റെ ഭാഗമായി സേനയിലെ 5,000 അംഗങ്ങള്‍ ഈ വര്‍ഷം മേയില്‍ നടക്കുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കും. 30ലധികം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ ചേര്‍ന്ന് രാജാവിന് ആദരവ് അര്‍പ്പിക്കും.

ഈ ദശാബ്ദങ്ങളിലെ തന്നെ ഏറ്റവും വലിയ ആചാരപരമായ സൈനിക നടപടികളിലൊന്നായി ഈ ചടങ്ങിനെ മാറ്റാനുള്ള ക്രമീകരണങ്ങളാണ് ബ്രിട്ടീഷ് സേന ഒരുക്കുന്നത്. എലിസബത്ത് രാജ്ഞി കാലംചെയ്ത് എട്ട് മാസം കഴിയുമ്പോഴാണ് ചാള്‍സ് രാജാവിന്റെ കിരീടധാരണം. കിരീടധാരണത്തോട് അനുബന്ധിച്ച് പ്രശസ്ത ഗാനരചയിതാവ് ആന്‍ഡ്രൂ ലോയ്ഡ് വെബര്‍ എഴുതിയ ഗാനം ആലപിക്കപ്പെടും. ചലച്ചിത്ര കമ്പോസര്‍ പാട്രിക് ഡോയലാണ് കിരീടധാരണ മാര്‍ച്ച് അണിയിച്ചൊരുക്കുന്നത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചാള്‍സ് രാജകുമാരനുമായി ചര്‍ച്ചകള്‍ നടത്തി അദ്ദേഹത്തിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണങ്ങള്‍ ഒരുക്കുക.

മേയ് ആറിന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് ചാള്‍സ് രാജാവിന്റെ കിരീടധാരണം നടക്കുക. രാജാവ് കിരീടധാരണം നടത്തുന്ന സമയത്ത് ആകാശത്ത് 60 യുദ്ധവിമാനങ്ങള്‍ പറത്തി ആദരവ് പ്രകടിപ്പിക്കുമെന്ന് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് അറിയിച്ചു. കിരീടധാരണം സംബന്ധിച്ചുള്ള കൂടുതല്‍ വിരങ്ങള്‍ ഉടന്‍ തന്നെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും പുറപ്പെടുവിക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.