അതിഖ് അഹമ്മദിനെ കൊന്നത് പ്രശസ്തിക്ക് വേണ്ടി, വലിയ മാഫിയ സംഘമാകാനുള്ള ആഗ്രഹവും; പിടിയിലായ പ്രതികളുടെ മൊഴി

അതിഖ് അഹമ്മദിനെ കൊന്നത് പ്രശസ്തിക്ക് വേണ്ടി, വലിയ മാഫിയ സംഘമാകാനുള്ള ആഗ്രഹവും; പിടിയിലായ പ്രതികളുടെ മൊഴി

ലക്‌നൗ: മുൻ എം പി അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊന്നത് പ്രശസ്തിക്ക് വേണ്ടിയാണ് പിടിയിലായ പ്രതികളുടെ മൊഴി. ഈ കൊലപാകതത്തിലൂടെ യു പി യിലെ ഏറ്റവും വലിയ മാഫിയ സംഘമാകാനാണ് തങ്ങൾ ശ്രമിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി.

അഞ്ച് പ്രതികളാണ് ഈ കേസിൽ ഉള്ളത്. ഇതിൽ മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. ബാദാ സ്വദേശി ലവേഷ് തിവാരി, കാസ് ഗഞ്ച് സ്വദേശി സണ്ണി, ഹമീർപൂർ സ്വദേശി അരുൺ മൌര്യ എന്നിവരെയാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് പിടികൂടിയത്. രണ്ട് പേർ രക്ഷപ്പെടുകയും ചെയ്തു. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെ തുടർന്ന് യു പി യിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യുപി സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

അതീവ സുരക്ഷാ വലയത്തിലാണ് മുൻ എം പിയും ഗുണ്ടാ നേതാവുമായിരുന്ന അതിഖിനെയും സഹോദരനെയും വൈദ്യപരിശോധനക്ക് ഹാജരാക്കാൻ കൊണ്ടുവന്നത്. ഉമേഷ് പാൽ കൊലപാതകക്കേസിൽ അതീഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന മുന്നു പേർ വെടിവച്ചത്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.